
കാസർകോട്: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ ഉൾപ്പെടെ ഇടതു സർക്കാർ കൊണ്ടുവന്ന നാല് മിഷനുകളും പിരിച്ചുവിടുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മറവിൽ നടത്തിയ അഴിമതി പുറത്ത് കൊണ്ടുവരികയാണ് യു.ഡി. എഫിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിൽ പ്രമുഖരായ പല നേതാക്കളും പ്രചാരണരംഗത്ത് സജീവമല്ല. നാല് മന്ത്രിമാർക്ക് സ്വർണക്കടത്ത് സംഭവത്തിൽ പങ്കുണ്ടെന്ന പുതിയ വെളിപ്പെടുത്തലും സ്പീക്കർക്ക് നേരെ ഉണ്ടായ ആക്ഷേപവും ഞെട്ടിക്കുന്നതാണ്. സ്പീക്കർ ദൈവ വിശ്വാസിയല്ലെങ്കിലും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ധാർമിക ബോധം ഇല്ലാതായത് ദുഃഖകരമാണെന്നും ഹസ്സൻ പറഞ്ഞു.