mvg

പയ്യന്നൂർ: കേരളം കണ്ട ഏറ്റവും വലിയ വിജയമാണ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ കാത്തിരിക്കുന്നതെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ പറഞ്ഞു. ഷേണായി സ്ക്വയറിൽ നടന്ന എൽ.ഡി.എഫ്. പൊതു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് യാതൊരു ഉത്കണ്ഠയുമില്ല.

കേന്ദ്ര അന്വേഷണ ഏജൻസികളെ വെച്ച് പുകമറ സൃഷ്ടിക്കുവാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇതിന് യാതൊരു ലജ്ജയുമില്ലാതെ കോൺഗ്രസ് കൂട്ടുനിൽക്കുകയാണ്. മാദ്ധ്യമങ്ങൾ കളവ് പ്രചരിപ്പിക്കുവാൻ മത്സരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. എം. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ, കെ.പി.പ്രശാന്ത്, വി.നാരായണൻ, വി.കുഞ്ഞികൃഷ്ണൻ, കെ.വി.ബാബു, ശശി വട്ടക്കൊവ്വൽ, കെ.വി.ലളിത, പി.ജയൻ, ടി. സി.വി. ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.