das

കണ്ണൂർ:സേനാനായകനില്ലാത്ത സൈന്യമായി സി.പി.എം മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.കണ്ണൂർ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച 'തദ്ദേശപോര് 2020 ' മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കളത്തിൽ നിന്നും രാഷ്ട്രീയ രംഗത്ത് നിന്നും തികഞ്ഞും അപ്രത്യക്ഷമായിരിക്കുന്നു.മുഖ്യമന്ത്രി മൗനി ആയിരിക്കുകയാണ്.രാഷ്ട്രീയ വിഷയങ്ങൾ വിശകലം ചെയ്യുന്ന സാഹചര്യം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

അൽപ്പം ചില ചാവേറുകൾ മാത്രമാണ് സി.പി.എമ്മിൽ അവശേഷിക്കുന്നത്.മറ്റ് സംസ്ഥാനങ്ങൾ പോലെ തന്നെ കേരളവും കോൺഗ്രസ് പാർട്ടിയെ കൈവിടുകയാണ്.ഡിനോസറുകൾക്ക് സംഭവിച്ചതു പോലുള്ള വംശനാശം കോൺഗ്രസിനും സംഭവിക്കും.കോൺഗ്രസിന്റെ അനുയായികൾ ബി.ജെ.പിയിലേക്ക് വന്നാൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.മുഖ്യമന്ത്രി,സ്പീക്കർ,പ്രതിപക്ഷ നേതാവ് ഈ മൂന്ന് പേരും ഇന്ന് ഒരു പോലെ കളങ്കിതരാണ്.ഈ മൂന്ന് പേരും തൽസ്ഥാനം രാജിവയ്ക്കണമെന്നാണ് എൻ.ഡി.എ ആവശ്യപ്പെടുന്നത്.ഒരു ഭരണ ഘടന പ്രതിസന്ധി തന്നെ നിലനിൽക്കുകയാണെന്നുംകൃഷ്ണദാസ് കൂട്ടിച്ചേർത്തു.ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസും ചടങ്ങിൽ സംബന്ധിച്ചു.