 
തൃക്കരിപ്പൂർ:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അഴിമതിക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടന്ന എടച്ചാക്കൈയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിന്റെ മറവിൽ കൊള്ളയാണ് എൽ.ഡി.എഫ് സർക്കാർ നടത്തിയത്. ലോക് സഭാ തിരഞ്ഞെ ടുപ്പിൽ ഉണ്ടായ യു.ഡി.എഫ് തരംഗം തദ്ദേശ തിരഞ്ഞെടുപ്പിലും ആഞ്ഞടിക്കും. ജനഹിതം മാനിക്കാതെയുള്ള കേന്ദ്ര-കേരള സർക്കാരുകൾക്കെതിരായ വിധിയെഴുത്താവും ഈ തിരഞ്ഞെടുപ്പെന്നുംമ അദ്ദേഹം പറഞ്ഞു.
ടി.കെ.സി. മുഹമ്മദലി ഹാജി അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.