ldf
നീലേശ്വരം നഗരസഭയിലെ തട്ടാച്ചേരി എൽ.ഡി.എഫ് പ്രകടനം

കാഞ്ഞങ്ങാട്‌‌‍\ചെറുവത്തൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശം കാസർകോട് ജില്ലയിലും നിയന്ത്രണത്തോടെയാണ് നടന്നത്. നഗരങ്ങളെ ഒഴിവാക്കി അതത് വാർഡ് പരിധികളിൽ അനൗൺസ് മെന്റും ചെണ്ടയടക്കമുള്ള വാദ്യങ്ങളുമായി വാഹനങ്ങളിൽ ചുറ്റിയ ചെറുസംഘങ്ങളുമാണ് പ്രചാരണസമാപനദിനം കീഴടക്കിയത്. . കൊവിഡ് വ്യാപനം മുൻ നിർത്തിയാണ് രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിന്റെ അവസാനം കൊട്ടികലാശം വേണ്ടെന്ന് വെച്ചത്. തൃക്കരിപ്പൂർ, ചെറുവത്തൂർ ടൗണുകളിൽ ഇന്നലെ പ്രചരണമവസാനിപ്പിക്കൽ പ്രത്യേക പരിപാടിയൊന്നുമില്ലാതെയാണ് നടന്നത്..ഒരു മുന്നണിയുടെ പ്രചരണ വാഹനങ്ങളും നഗരത്തിൽക്കൂടി കടന്നു പോയെന്നുമാത്രം എന്നാൽ ചെറുവത്തൂർ പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിൽ ചെറു ജാഥകളും ബൈക്ക് റാലികളും നടന്നു. ഉദിനൂർ,പടന്ന, കാലിക്കടവ്, എടച്ചാക്കൈ നടക്കാവ്, തങ്കയം മുക്ക് എന്നിവിടങ്ങളിൽ ചെറിയ തോതിൽ ബൈക്ക് ജാഥകളുമുണ്ടായി. .എന്നാൽ അവസാന നിമിഷം വരെ ഗ്രാമങ്ങളിൽ പാട്ടും ,അനൗൺസ്‌മെമെന്റുമായി വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടി. ബൈക്കുകളിൽ വിവിധ പാർട്ടി പതാകയുമായി യുവാക്കളുടെ പ്രചരണം ഉണ്ടായിരുന്നു.

കാസർകോട് യു .ഡി .എഫിന്റെ പ്രചരണ സമാപന യോഗത്തിൽ സംബന്ധിക്കാൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എത്തിയിരുന്നു. കൊട്ടിക്കലാശത്തിന് കൊടി കെട്ടിയ ബൈക്കുകളുടെ റാലി ജില്ലയിൽ പല ഭാഗങ്ങളിലും നടന്നു.