
കണ്ണൂർ: കേരളത്തിലെ ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്‌സിൻ എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്‍കുന്ന വാക്‌സിനെല്ലാം സൗജന്യമായിരിക്കും. വാക്‌സിനായി ആരിൽനിന്നും സർക്കാർ പണം ഈടാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.