m-mukundan

മാഹി: കേരളീയ നാടോടി തെയ്യം കലകളുടെ ആചാരാനുഷ്ഠാനങ്ങളെ പുരാവൃത്തങ്ങളുടെ പ്രതിപാദ്യ തലത്തിലും അവതരണ രീതിയിലും പിൻപറ്റി, വ്യത്യസ്‌ത ശൈലിയിൽ രചന നടത്തിയ പ്രതിഭയായിരുന്നു യു.എ. ഖാദർ.
സ്വയം നവീകരണത്തോടൊപ്പം, നവീനമായ ഭാഷയും പ്രമേയവും തന്റെ രചനകളിൽ സന്നിവേശിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനായിരുന്നു. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളിൽ അഗാധമായ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാഷപോലും വ്യതിരിക്തമാണ്.

ഒപ്പം നടക്കാതെ വഴിമാറി നടന്ന യു.എ. ഖാദർ, സാഹിത്യത്തിലെ ആധുനികതയിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നില്ല. ആത്യന്തികമായി ഉദാത്തമായ മനുഷ്യസ്‌നേഹത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. സങ്കീർണമായ വിഷയങ്ങളെ പോലും ലളിതമായ ഭാഷ കൊണ്ട് അനായാസം അനാവരണം ചെയ്യാനുള്ള സിദ്ധിവൈഭവം ജനിതകമായി അദ്ദേഹത്തിനുണ്ടായിരുന്നു. സാഹിത്യ വേദികളിലും അല്ലാതെയും സ്‌നേഹ സൗമനസ്യങ്ങൾ പങ്കുവയ്ക്കാനുള്ള അവസരങ്ങൾ കൊവിഡ് കാലത്തിന് തൊട്ടുമുമ്പും എനിക്കുണ്ടായിട്ടുണ്ട്.