ആറളം: ആറളം ഫാം ഇത്തവണയും ജംബോ വാർഡ്. 3519 വോട്ടർമാർ, മൂന്ന് ബൂത്തുകൾ. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വാർഡാണ് ആറളം ഫാം വാർഡ്. വോട്ടർമാർ ഫാമിലെ 3500 ഏക്കർ സ്ഥലത്ത് വിവിധ ഭാഗങ്ങളിൽ കഴിയുകയാണ്. ഇവരുടെ സൗകര്യത്തിനായാണ് മൂന്ന് ബൂത്തകൾ. ഫാമിൽ രണ്ട് ബൂത്ത്, അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ഒരു ബൂത്ത് ഫാമിലും. ബൂത്തുകളിൽ ശക്തമായ പൊലീസ് നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആറളം ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണ് ഉള്ളത്. ഫാമിൽ പുനരധിവാസം വർദ്ധിച്ചത്തോടെയാണ് ഇത്രയും വോട്ടർമാരും വർദ്ധിച്ചത്. ഫാം വാർഡ് വിഭജിച്ച് മൂന്നാക്കി പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 19 ആക്കാനായി ശുപാർശ ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപകമായത്തോടെ വിഭജനം നടന്നില്ല.