കണ്ണൂർ: ജില്ലയിൽ ഞായറാഴ്ച 267 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 250 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും നാലു പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ഒമ്പതു പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 35,591 ആയി. ഇവരിൽ 111 പേർ ഞായറാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 32,074 ആയി. 175 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2860 പേർ ചികിത്സയിലാണ്.

നിലവിൽ നിരീക്ഷണത്തിലുള്ളത് 22,658 പേരാണ്. ഇതിൽ 22,128 പേർ വീടുകളിലും 530 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 3,38,950 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 338525 എണ്ണത്തിന്റെ ഫലം വന്നു. 425 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കാസർകോട്ട് 74 പേർക്ക്
കാസർകോട്: ജില്ലയിൽ 74 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 69 പേർക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേർക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 47 പേർക്ക് കൊവിഡ് നെഗറ്റീവായി.

23,004 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 21,824 പേർക്ക് രോഗം ഭേദമായി. നിലവിൽ 938 പേരാണ് ചികിത്സയിലുള്ളത്. വീടുകളിൽ 7373 പേരും സ്ഥാപനങ്ങളിൽ 371 പേരുമുൾപ്പെടെആകെ നിരീക്ഷണത്തിലുള്ളത് 7744 പേരാണ്. പുതിയതായി 538 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1032 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 65 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.