പാലക്കുന്ന്: റോളറിലെ സ്റ്റീൽ റോപ് പൊട്ടിയത് മൂലം കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോട് ചേർന്നു കിടക്കുന്ന ഗേറ്റ് തുറക്കാനാവാതെ അടഞ്ഞു കിടന്നത് മൂന്ന് മണിക്കൂർ. ഞായറാഴ്ച പകൽ മൂന്നര മണിക്കാണ് റോപ്പ് പൊട്ടിയത് മൂലം ഗേറ്റ് അടഞ്ഞു കിടന്നത്. അവധി ദിവസമായതിനാൽ പാലക്കുന്നിൽ സ്റ്റേഷൻ റോഡിൽ ഗേറ്റിനിരുഭാഗത്തും കാര്യമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടില്ലെങ്കിലും വാഹനങ്ങൾ പിറകോട്ടെടുത്ത് വഴിമാറ്റി യാത്ര തുടരാൻ പലരും പാടുപെട്ടു. കാസർകോട് നിന്ന് വിദഗ്ധരെത്തി കേടുപാടുകൾ തീർത്ത് വൈകുന്നേരം 6.30ന് ഗേറ്റിലൂടെയുള്ള യാത്ര പുനരാരംഭിച്ചു.