കാസർകോട് : തന്റെ ജീവിതത്തിൽ ആദ്യമായി കോണിക്ക് വോട്ട് ചെയ്തെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എ.പി. ഭാര്യ എസ്. സുധാമണിക്കൊപ്പം പടന്നക്കാട് ശ്രീനാരായണ യു.പി സ്കൂളിലെ 27ാം നമ്പർ ബൂത്തിലായിരുന്നു ഇരുവർക്കും വോട്ട്.
എം.പി ആയതിനു ശേഷം പടന്നക്കാട്ട് സ്ഥിരതാമസം ആക്കിയ ഉണ്ണിത്താൻ ഈ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ട് ഇവിടത്തേക്ക് മാറ്റിയിരുന്നു. വോട്ടവകാശം കിട്ടിയത് മുതൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കൈപ്പത്തി ചിഹ്നത്തിലായിരുന്നു താൻ വോട്ട് ചെയ്തിരുന്നതെന്ന് പറഞ്ഞ ഉണ്ണിത്താൻ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നതിനാൽ കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രന് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും വ്യക്തമാക്കി.
ഉണ്ണിത്താൻ താമസിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് വാർഡിൽ മുസ്ലിം ലീഗിലെ മഹസീന റസാക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.