
തലശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് തരംഗം ഉണ്ടാകുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കൊവിഡ് കാലത്ത് പട്ടിണി കിടത്താത്ത സർക്കാരിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക. എൽ.ഡി.എഫിന്റെ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും വിധി. തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിൽ വൻ പൊട്ടിത്തെറി ഉണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുന്നില്ല. ബി.ജെ.പിയുടെ വളർച്ച പടവലങ്ങ പോലെയാണ്.