mahima

കാസർകോട്: പ്രശസ്ത മലയാളം തമിഴ് സിനിമാതാരമായ മഹിമ നമ്പ്യാർ നായന്മാർമൂല എൽ. പി. സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.15 ഓടെ മാതാപിക്കൾക്കും സഹോദരനും ഒപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഹൈദരാബാദിൽ മലയാള സിനിമയുടെ ലൊക്കേഷനിൽ ആയിരുന്ന താരം വോട്ടു രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് നാട്ടിൽ എത്തിയത്.

മലയാള സിനിമയായ കാര്യസ്ഥനിലൂടെയാണ് മഹിമ നമ്പ്യാർ സിനിമ ലോകത്തിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി മലയാളം-തമിഴ് സിനിമകളിൽ നായികയായി തിളങ്ങി. നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിന് സമീപമുള്ള പ്രാർത്ഥന ഹൗസിലെ റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ കെ. സുധാകരന്റെയും അദ്ധ്യാപിക വിദ്യയുടെയും മകളാണ്. പി.സി ഉണ്ണികൃഷ്ണൻ ഏക സഹോദരനാണ്.