nittoni
നിട്ടോണി കൊച്ചുമകൻ രവിക്കൊപ്പം ബെള്ളൂർ ജി .എച്ച് .എസ് .എസിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നു

കാസർകോട്: ശാരീരിക അവശതകൾ ഉണ്ടെങ്കിലും 103 വയസ്സുകാരൻ നിട്ടോണി ഇത്തവണയും പതിവ് തെറ്റിച്ചില്ല. രാവിലെ തന്നെ കൊച്ചുമകൻ രവിക്കൊപ്പം ബെള്ളൂർ ജി.എച്ച്.എസ്.എസിൽ എത്തി വോട്ട് രേഖപ്പെടുത്തി സമ്മതിദായക അവകാശം യഥാവിധി വിനിയോഗിച്ച് മാതൃകയായി.

ബെള്ളൂർ കുദ്ദു ഹൗസിലാണ് മുൻ തെയ്യം കലാകാരനും നാട്ടു വൈദ്യനുമായ നിട്ടോണി താമസിക്കുന്നത്. ഇന്നുവരെ വോട്ട് മുടക്കേണ്ടി വന്നിട്ടില്ലെന്ന് നിട്ടോണി പറയുന്നു.