cpz-palam-vote2

ചെറുപുഴ: തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ബഹിഷ്കരിച്ച് റോഡ് പണിയെടുത്ത് ഐ.എച്ച്.ഡി.പി. കോളനിയിലെ 69 കുടുംബങ്ങൾ.

അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് കോഴിച്ചാൽ സ്വദേശികൾ കടുത്ത നിലപാടിലേക്ക് കടന്നത്. തങ്ങൾക്ക് പാലം കിട്ടും വരെ ആർക്കും വോട്ട് ചെയ്യില്ലെന്നാണ് തീരുമാനം

കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനി ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡിലാണ്. വാഹനം കടന്നു പോകാൻ ഒരു പാലം എന്ന ആവശ്യം പതിറ്റാണ്ടുകളായി ഇവർ ഉന്നയിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും തങ്ങളെ അവഗണിക്കുകയാണെന്ന് ഇവർ പറയുന്നു. ഇലക്ഷന് മുൻപ് തന്നെ പാലത്തിന്റെ കാര്യത്തിൽ ഉറപ്പ് തന്നാൽ വോട്ട് തരും എന്ന് ഇവർ പറഞ്ഞിരുന്നു. ആരും ഗൗനിച്ചിരുന്നില്ല. 200 ഓളം പേർ വരുന്ന കോളനിക്കാരാണ് വോട്ട് ബഹിഷ്കരിച്ചത്. വോട്ടെടുപ്പ് ദിവസം രാവിലെ മുതൽ പുഴയിലൂടെ വാഹനം കൊണ്ടുവരുന്നതിനായി റോഡ് നിർമ്മാണമാണ് തുടങ്ങിയത്.