cpz-palam-vote1
വോട്ട് ബഹിഷ്ക്കരിച്ച് കോളനി നിവാസികൾ റോഡ് പണിയെടുക്കുന്നു

ചെറുപുഴ: ഗ്രാമത്തിലെത്താൻ പാലം നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിച്ചാൽ ഐ.എച്ച്.ഡി.പി. കോളനിയിലെ 69 കുടും ബങ്ങൾ ഇന്നലെ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. റോഡ് പണിയുമായി ഇന്നലെ മുഴുവൻ പ്രതിഷേധത്തിലായിരുന്നു ഇവർ. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനി.

ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഇതുവരെ എല്ലാ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും തങ്ങളെ അവഗണിക്കുകയാണെന്നാണ് ഇവർ പറഞ്ഞത്. പാലത്തിന്റെ കാര്യത്തിൽ ഉറപ്പ് തന്നാൽ വോട്ട് ചെയ്യുമെന്ന് ഇവർ പറഞ്ഞിരുന്നു. എന്നാൽ ആരും ഇക്കാര്യത്തിൽ ഉറപ്പ് നൽകിയില്ലെന്നാണ് കോളനി നിവാസികൾ പറയുന്നത്.

200 വോട്ടർമാരാണ് കോളനിയിലുള്ളത്. ഇവരെല്ലാം വോട്ട് ബഹിഷ്കരിച്ചു. വോട്ടെടുപ്പ് ദിവസം രാവിലെ മുതൽ പുഴയിലൂടെ വാഹനം കൊണ്ടുവരുന്നതിനായി റോഡ് നിർമ്മിക്കുന്ന തിരക്കിലായിരുന്നു ഇവർ.