poling

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആവേശത്തോടെ ജനം പോളിംഗ് ബൂത്തിലെത്തിയപ്പോൾ കണ്ണൂരിൽ 78.46 ശതമാനം പോളിംഗ്. രാവിലെ മുതൽ തന്നെ ബൂത്തുകളിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. പലയിടത്തും യന്ത്രങ്ങൾ പണിമുടക്കിയപ്പോൾ വോട്ടെടുപ്പ് തടസ്സപ്പെട്ടു. വോട്ടിംഗ് സമയം കഴിഞ്ഞിട്ടും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. നഗരങ്ങളിൽ പൊതുവെ വോട്ടിംഗ് ശതമാനം കുറഞ്ഞപ്പോൾ ഗ്രാമങ്ങളിൽ നല്ല തിരക്കായിരുന്നു. വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട അക്രമങ്ങളും അരങ്ങേറി.

നഗരസഭകളിൽ ആന്തൂരിലാണ് ഏറ്റവും കൂടിയ പോളിംഗ് 90 ശതമാനം. വൈകിട്ട് മൂന്നു മണിക്ക് തന്നെ ഇവിടെ 80 ശതമാനം പിന്നിട്ടിരുന്നു. ഏറ്റവും കുറവ് പാനൂരിലാണ് 72 ശതമാനം.

പോളിംഗ് ശതമാനത്തിൽ

കണ്ണൂർ കോർപ്പറേഷൻ 71.16

നഗരസഭ

തളിപ്പറമ്പ് 75.6

കൂത്തുപറമ്പ് 80.39

തലശ്ശേരി 72.9

പയ്യന്നൂർ 83.81

ഇരിട്ടി 84.02

പാനൂർ 72.29

ശ്രീകണ്ഠാപുരം 79.93

ആന്തൂർ 90.38


ബ്ലോക്ക് പഞ്ചായത്ത്

കല്യാശ്ശേരി 77.91

പേരാവൂർ78.93

പയ്യന്നൂർ 82.01

തളിപ്പറമ്പ 81.49

ഇരിക്കൂർ 79.84

കണ്ണൂർ 75.08

എടക്കാട് 78.77

തലശ്ശേരി79.76

കൂത്തുപറമ്പ് 78.96

പാനൂർ 78.21

ഇരിട്ടി 80.11