കണ്ണൂർ: എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്‌പെഷൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. സുദേവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചിറക്കലിലെ വാടക ക്വാർട്ടേഴ്സിൽ വച്ച് 6 കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കൊളച്ചേരി പള്ളിപ്പറമ്പ് കാരോത്തു വീട്ടിൽ റംഷീദിനെ (28)​ അറസ്റ്റ് ചെയ്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സി.കെ ബിജു,​ ഷജിത്ത് കെ,​ സജി ടി.എസ്, ജസ്ന പി. ക്ലമന്റ് ഇസ്മായിൽ എന്നിവർ ഉണ്ടായിരുന്നു.