കാസർകോട്: കീഴൂരിൽ വോട്ടെടുപ്പുനിടെ യു.ഡി.എഫ് -ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറു യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. രാവിലെ ഉണ്ടായ സംഘർഷം ഉച്ചക്ക് ശേഷം വീണ്ടും ആവർത്തിച്ചതോടെ കാസർകോട് ഡിവൈ.എസ്.പി വി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗം പ്രവർത്തകരെയും ലാത്തിവീശി വിരട്ടി ഓടിക്കുകയായിരുന്നു.
യു.ഡി.എഫ് ബൂത്ത് ഏജന്റ് അബ്ദുൾ റഹ്മാൻ( 32), അസിം ( 20), അസ്ഹർ (20), അജ്മൽ (23), അനസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21 ആം നമ്പർ ബൂത്തിൽ ബി.ജെ.പി പ്രവർത്തകരെ യു.ഡി.എഫുകാർ തടഞ്ഞുവെന്നാരോപിച്ചായിരുന്നു ആദ്യം കശപിശയുണ്ടായത്. മേൽപ്പറമ്പ് സി.ഐ ബെന്നി ലാലിന്റെ നേതൃത്വത്തിൽ ഇരുഭാഗത്തെയും സംഘർഷത്തിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഇരുപത്തി ഒന്നാം നമ്പർ ബൂത്തിൽ കള്ളവോട്ട് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകനെ ബി.ജെ.പി തടഞ്ഞുവച്ചു എന്നാരോപിച്ച് വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. ഇതേ തുടർന്ന് നിരവധി പേർ വോട്ടുചെയ്യാതെ മടങ്ങി.