അഴീക്കോട്: ആദ്യകാല കോൺഗ്രസ് നേതാവും ആവടി കോൺഗ്രസ് സമ്മേളനത്തിൽ സേവാദൾ വോളന്റിയറുമായിരുന്ന വാരിക്കര കണ്ണോത്ത് ബാലൻ നമ്പ്യാർ (94) നിര്യാതനായി. വിദ്യാർത്ഥിയായിരിക്കെ കോൺഗ്രസിന്റെ ബാല ഭാരതത്തിലൂടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു.

പരേതരായ പയ്യൻ പുത്തൻവീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെയും വി.കെ.നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഇടക്കേപ്പുറം തുളുച്ചേരി കല്ല്യാണി അമ്മ. മക്കൾ : ഇ. ടി. രാജീവൻ (കണ്ണൂർ ഡി.സി.സി.സെക്രട്ടറി ), ഇ.ടി. ലളിത (സെക്രട്ടറി, പരിയാരം ചകിരിയന്ത്രവത്കൃത സംഘം ), ഇ. ടി. വത്സല (മേലൂർ ), ഇ. ടി. രമേശൻ (അദ്ധ്യാപകൻ, വടശ്ശേരി എൽ. പി. സ്‌കൂൾ ), ഇ. ടി. ഹരീഷ് ( ഇൻഡസ് മോട്ടോർസ്, കുപ്പം ) മരുമക്കൾ: പ്രീത (ബി.എസ്.എൻ.എൽ തളിപ്പറമ്പ് ), പി. വി. പ്രദീപ്കുമാർ (മേലൂർ, സിവിൽ എൻജിനിയർ ), കല (ചെപ്പനൂൽ).