
കണ്ണൂർ: കള്ളവോട്ടും മർദനവും കൊണ്ട് യു.ഡി. എഫിനെ തകർക്കാനാവില്ലെന്നും ഇത്തവണ വൻ വിജയം നേടുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.കള്ളവോട്ടിനും അനാവശ്യമായി വോട്ട് തള്ളിക്കാനും മറ്റും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമാ നടപടിക്ക് ശ്രമിക്കും.അല്ലെങ്കിൽ വേറെ വഴിനോക്കുമെന്നും സുധാകരൻ പറഞ്ഞു.കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ ഒരു സ്ഥലത്ത് ഏട്ടന്റെ വോട്ട് അനിയൻ ചെയ്യാൻ ശ്രമിച്ച കാര്യം ശ്രദ്ധിച്ചു.അത്‌തെറ്റാണ് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോർപ്പറേഷനിൽ യു.ഡി.എഫ് വൻ വിജയം നേടും. ഓപ്പൺ വോട്ടിന് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.ഇതിനായി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി കൊടുക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.