
കണ്ണൂർ: വോട്ടെണ്ണൽ ദിനത്തിൽ അമിത ആഹ്ലാദം വേണ്ടെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് വൻ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിജയാഹ്ലാദപ്രകടനം വേണ്ടെന്ന് പൊലീസിന്റെ നിർദേശം.അതതു ബൂത്തുകളിൽ ആഹ്ലാദപ്രകടനമാകാമെങ്കിലും പഞ്ചായത്തിലുടനീളമുള്ള ആഹ്ലാദപ്രകടനം നടത്തരുതെന്ന് പൊലീസ് അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അളുകളെ പങ്കെടുപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നത് രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പൊലീസിനെ കൂടാതെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും സ്‌പെഷൽ പൊലീസ് ടീമും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. ക്രമസമാധാന പ്രശനങ്ങളുണ്ടായാൽ പൊലീസ് കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് കണ്ണൂർ ടൗൺ ഡിവൈ.എസ്പി പി.പി. സദാനന്ദൻ അറിയിച്ചു.