കണ്ണൂർ: ജില്ലാ പഞ്ചായത്ത് പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് കേന്ദ്രം ഉൾപ്പെടെ 21 ഇടത്താണ് കണ്ണൂർ ജില്ലയിലെ വോട്ടെണ്ണൽ . ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും കോർപറേഷനും ഓരു വോട്ടെണ്ണൽ കേന്ദ്രം വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റുകൾ സിവിൽ സ്‌റ്റേഷൻ ഓഡിറ്റോറിയത്തിൽ എണ്ണും.
ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷൻ എന്നിവയുടെ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വിതരണം ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഇത്തവണയുണ്ടാകും. ഇന്നു രാവിലെ 8 മണി വരെ വരണാധികാരിയുടെ കൈവശം ലഭിക്കുന്ന പോസ്റ്റൽ വോട്ടുകൾ പരിഗണിക്കും.
കോർപറേഷൻ വോട്ടെണ്ണൽ കണ്ണൂർ ഗവ.വി.എച്ച്.എസ്.എസിൽ
കണ്ണൂർ ഗവ.വൊക്കെഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് മുൻസിപ്പൽ കോർപ്പറേഷൻ വോട്ടുകൾ എണ്ണുന്നത്. ഓരോ റിട്ടേണിംഗ് ഓഫീസറുടെയും കീഴിൽ എട്ട് ടേബിളുകൾ വീതം 16 ടേബിളുകളാണ് മുൻസിപ്പൽ കോർപ്പറേഷൻ വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജീകരിച്ചത്. എട്ട് പോളിംഗ് സ്‌റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിൽ ബ്ലോക്ക്,നഗരസഭ കേന്ദ്രങ്ങളിലും വോട്ടെണ്ണും.
നഗരസഭ വോട്ടെണ്ണൽ കേന്ദ്രങ്ങൾ
തളിപ്പറമ്പ് - തളിപ്പറമ്പ സർ സയ്യിദ് കോളേജ്, കൂത്തുപറമ്പ് - മാങ്ങാട്ടുവയൽ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി- തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, പയ്യന്നൂർ- പയ്യന്നൂർ ബോയ്സ് സ്‌കൂൾ, ഇരിട്ടി -ചാവശ്ശേരി ഹയർ സെക്കൻഡറി സ്‌കൂൾ, പാനൂർ -പി .ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, ശ്രീകണ്ഠാപുരം- ഗവ ഹയർ സെക്കൻഡറി സ്‌കൂൾ, ആന്തൂർ -കണ്ണൂർ ഗവ എൻജിനീയറിംഗ് കോളേജ്
ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കല്ല്യാശ്ശേരി -മാടായി ഗവ ഐ.ടി.ഐ, പയ്യന്നൂർ -പയ്യന്നൂർ കോളേജ് എടാട്ട്, തളിപ്പറമ്പ് -തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിക്കൂർ-പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്‌കൂൾ, കണ്ണൂർ- ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ, എടക്കാട്- എളയാവൂർ സി .എച്ച് .എം ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി -തലശ്ശേരി ഗവ ബ്രണ്ണൻ കോളേജ്,കൂത്തുപറമ്പ് -കൂത്തുപറമ്പ് നിർമലഗിരി കോളേജ്, പാനൂർ- മൊകേരി രാജീവ് ഗാന്ധി സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിട്ടി -മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ, പേരാവൂർ -തൊണ്ടിയിൽ സെന്റ് ജോൺസ് യു .പി സ്‌കൂൾ എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
ജില്ലാ പഞ്ചായത്ത് തപാൽ വോട്ടെണ്ണൽ
സിവിൽ സ്‌റ്റേഷൻ ഓഡിറ്റോറിയത്തിൽ
ജില്ലാ പഞ്ചായത്ത് പോസ്റ്റൽ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണി മുതൽ സിവിൽ സ്‌റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 8 മണിവരെ ലഭിക്കുന്ന വോട്ടുകളാണ് പരിഗണിക്കുന്നത്.. ജില്ലാ പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടർ ടിവി സുഭാഷിന്റെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ .