കണ്ണൂർ: ജില്ലയിൽ ഇന്നലെ 149 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 136 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഒരാൾ വിദേശത്ത് നിന്നെത്തിയവരും ഏഴ് പേർ ആരോഗ്യ പ്രവർത്തകരുമാണ്. 111 പേർ ചൊവ്വാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32361 ആയി. 179 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2976 പേർ ചികിത്സയിലാണ്.

വീടുകളിൽ ചികിത്സയിലുള്ളത് 2539 പേർ.
ജില്ലയിൽ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 2539 പേർ വീടുകളിലും ബാക്കി 471 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 22701 പേരാണ്. ഇതിൽ 22182 പേർ വീടുകളിലും 519 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 342627 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 342428 എണ്ണത്തിന്റെ ഫലം വന്നു. 199 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.