തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ സിറ്റിംഗ് സീറ്റുകളായ ഒളവറ, ഉളിയം വാർഡുകൾക്കു പുറമെ ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനും യു.ഡി.എഫിന് നഷ്ടപ്പെടാൻ കാരണം കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പു കേടുകൊണ്ടാണെന്ന് കെ.പി.സി.സി മെമ്പർ കെ.വി. ഗംഗാധരൻ. പ്രാദേശിക നേതൃത്വത്തിനെ മുഖവിലക്കെടുക്കാതെ ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലാണ് പരാജയത്തിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ.

ഒളവറയിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയായ പ്രസാദിനെതിരെ വിമത സ്ഥാനാർത്ഥിയായ ഫസലുൽ ഹഖ് മത്സരിച്ചു. ത്രികോണ മത്സരം വന്നതോടെയാണ് ഐ.എൻ.എൽ സ്ഥാനാർത്ഥി എം.കെ ഹാജി 144 വോട്ടിന് വിജയിച്ചത്. 408 വോട്ടാണ് എം.കെ. ഹാജിയ്ക്കെതിരെ കോൺഗ്രസ് വിമതൻ 264 വോട്ട് നേടി രണ്ടാമതെത്തി. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥി 179 വോട്ട് മാത്രമാണ് നേടിയത്.