തളിപ്പറമ്പ്: കീഴാറ്റൂരിൽ സംഘർഷത്തിൽ 5 പേർക്ക് പരിക്കേറ്റു. കീഴാറ്റൂർ വാർഡിൽ വിജയിച്ച എൽ.ഡി.എഫ് ആഹ്ളാദ പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. കീഴാറ്റൂരിൽ വയൽസംരക്ഷണത്തിനായി സമരം ചെയ്ത വയൽകിളികളും സി.പി.എമ്മും തമ്മിലായിരുന്നു മത്സരം. സി.പി.എം സ്ഥാനാർത്ഥിയുടെ വിജയത്തെ തുടർന്ന് വയൽക്കിളി പ്രവർത്തകൻ ബാലകൃഷ്ണന്റെ വീടിന് മുന്നിൽ പടക്കംപൊട്ടിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. പരിക്കേറ്റ സുരേഷ് കീഴാറ്റൂരിനെയും സഫ്ദർ സുരേഷിനെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും സി.പി.എം പ്രവർത്തകരായ അശ്വിൻ ഗംഗാധരൻ, അക്ഷയ് ഗംഗാധരൻ, രഘുനാഥ് എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.