കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപതിജ്ഞ 21ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. കൊവിഡ് 19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ 100 പേർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുമതിയുള്ളൂ എന്നതിനാൽ ഒരു അംഗത്തിന്റെ കൂടെ പരമാവധി രണ്ട് പേർ മാത്രമേ ഹാളിൽ പ്രവേശിക്കുവാൻ പാടുള്ളൂ എന്ന് വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.