
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയ്‌ക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. പോരായ്മകൾ വിമർശനപരമായി പരിശോധിക്കും. തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര നേതൃത്വം വിശകലനം ചെയ്യും. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം ഏറെക്കുറെ പരിഹരിച്ചെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.