p-raghavan
പി രാഘവനൊപ്പംബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ

കാഞ്ഞങ്ങാട്: ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെ വീണ്ടും ചുവപ്പണിയിച്ച നിയുക്ത ജനപ്രതിനിധികൾ ആശീർവാദത്തിനായി പോരാളിയായ മുൻ എം.എൽ.എയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ പി. രാഘവനെ തേടിയെത്തി.

അസുഖത്തെ തുടർന്ന് ഏതാനും മാസമായി ചെമ്മട്ടംവയലിലെ വീട്ടിൽ വിശ്രമിക്കുന്ന സി.ഐ.ടി.യുവിന്റെ പ്രമുഖ നേതാവായ പി. രാഘവന്റെ അനുഗ്രഹം തേടിയാണ് ഇവർ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ. പത്മാവതി, ഏരിയ കമ്മിറ്റി അംഗം എം. അനന്തൻ, ജയപുരം ദാമോദരൻ, സി.രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറിമാർ എന്നിവരും നിയുക്ത മെമ്പർമാരോടൊപ്പം ഉണ്ടായിരുന്നു.

ദീർഘകാലം സി.ഐ.ടി.യുവിന്റെ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന പി രാഘവൻ ബന്തടുക്ക മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ ഏറെ പാടുപെട്ട നേതാവ് കൂടിയാണ്. മുന്നാട് കോളേജ് സ്ഥാപിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.