cpm

പേരാവൂർ: കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരിയുടെ സഹോദരൻ സിബി മേച്ചേരി കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ബ്രിട്ടോ ജോസ്, വി.ഡി. ജോസ്, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിബിൻ തോമസ്, എൽ.ഡി.എഫ്.നേതാക്കളായ വി.ജി. പത്മനാഭൻ, സി.ടി.അനീഷ്, പി.വി. പ്രഭാകരൻ, വി.ഗീത, മൈഥിലി, രമണൻ തുടങ്ങിയവർ പങ്കെടുത്തു.