നീലേശ്വരം: പഞ്ചായത്തായിരിക്കെ പ്രസിഡന്റായും നഗരസഭയുടെ ആദ്യ ഊഴത്തിൽ വൈസ് ചെയർപേഴ്സൺ പദവിയും വഹിച്ച ടി.വി. ശാന്ത ഇക്കുറി നഗരസഭയുടെ അദ്ധ്യക്ഷപദവിയിലെത്തും. പതിമൂന്നാം വാർഡായ കുഞ്ഞിപ്പുളിക്കാലിൽ നിന്ന് 201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ 63കാരി ഇക്കുറി ജയിച്ചത്.
സി.പി.എം. നീലേശ്വരം ഏരിയ കമ്മിറ്റി അംഗവും തേജസ്വിനി സഹകരണ ആശുപത്രി ഡയരക്ടറുമാണ് ശാന്ത. ആദ്യ നഗരസഭയിലെ ചെയർപേഴ്സണും കഴിഞ്ഞ നഗരസഭയിലെ വൈസ് ചെയർപേഴ്സണുമായ വി. ഗൗരി ഇത്തവണ കൊട്രച്ചാൽ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.