malladi
മല്ലാടി കൃഷ്ണറാവുവും ആന്ധ്ര മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്ഡിയോടൊപ്പം കഴിഞ്ഞ ദിവസത്തെ ചടങ്ങിൽ

മാഹി: കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന കേന്ദ്ര ഏജൻസികളുടെ രഹസ്യ സർവേ റിപ്പോർട്ടിന് പിന്നാലെ പുതുച്ചേരി രാഷ്ട്രീയത്തെ കലക്കിമറിക്കുന്ന സംഭവവികാസങ്ങൾക്ക് അരങ്ങേറ്റം. പുതുച്ചേരിയോടൊപ്പമുള്ള യാനത്തെ പ്രമുഖ നേതാവും മന്ത്രിയുമായ മല്ലാടി കൃഷ്ണറാവുവിനെ പാർട്ടിയിൽ ചേർക്കാൻ ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് രംഗത്തുവരികയും കോൺഗ്രസ് എം.എൽ.എയായ ജാൻകുമാർ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തത് എൻ.ഡി.എയുടെ പുതിയ നീക്കങ്ങളുടെ സൂചനയായി

ആന്ധ്രയോട് ചേർന്ന് കിടക്കുന്ന യാനത്തു നിന്നും പുതുച്ചേരി അസംബ്ലിയിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന നേതാവാണ് മല്ലാടി കൃഷ്ണറാവു. കഴിഞ്ഞ ദിവസം ആന്ധ്ര മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്ഢിയുമായി കൃഷ്ണറാവു കൂടിക്കാഴ്ച നടത്തുകയും പിന്നാലെ അദ്ദേഹം പങ്കെടുത്ത പൊതുയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. ജനുവരിയിൽ പാർടി മാറ്റം പ്രഖ്യാപിക്കുമെന്നാണ് വിവരം. ആന്ധ്രയിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലൊന്ന് മല്ലാടിക്ക് നൽകാനാണ് നീക്കം. ഇത്തരത്തിൽ പുതുച്ചേരിയിൽ എൻ.ഡി.എ.സഖ്യത്തിനൊപ്പം കൃഷ്ണറാവുവിനെ നിർത്തിക്കാനാണ് നീക്കം.

പ്രതിഷേധവുമായി ജാൻകുമാർ
ഇതിനിടെ, കോൺഗ്രസ് എം.എൽ.എ ജാൻകുമാർ തന്റെ വസതിയിൽ കെട്ടിയ കോൺഗ്രസ് കൊടി അഴിച്ചു വച്ചതും വിവാദമായി. ബി.ജെ.പി ദേശീയ നേതാവ് നിർമ്മൽ കുമാറുമായി ജാൻകുമാർ കൂടിക്കാഴ്ച്ച നടത്തിയതിനെതിരെ പി.സി.സി പ്രസിഡന്റ് എ.ഐ.സി.സിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പരസ്യമായ പ്രതിഷേധം.