പേരാവൂർ: ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കാൻ യൂ ട്യൂബ് ചാനലുമായി ഒരു അഞ്ചാം ക്ലാസ്സുകാരി. കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാഡമി കളരി ആശാൻ ശ്രീജയൻ ഗുരുക്കളുടെ മകൾ ശ്രീലക്ഷ്മിയാണ് 'ശ്രീസ് ലോലിപോപ്പ് ' എന്ന പേരിൽ യൂ ട്യൂബ് ചാനലിൽ ഇംഗ്ലീഷ് ഗ്രാമർ ടീച്ചറായിരിക്കുന്നത്.
എടത്തൊട്ടി നവജ്യോതി സീനിയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. കഴിഞ്ഞ അദ്ധ്യാപക ദിനത്തിൽ സ്‌കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കും ടീച്ചറാകാം എന്ന പേരിൽ നടത്തിയ ഓൺലൈൻ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടിയതാണ് ലോലിപോപ്പിലേക്കുള്ള ആദ്യചുവടായത്.അന്ന് ആ മത്സരത്തിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ശ്രീലക്ഷ്മിയുടെ അച്ഛൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ നല്ല പിന്തുണ ലഭിച്ചിരുന്നു.
ഞായറാഴ്ച തോറും ആഴ്ച്ചയിൽ ഒരുദിവസമാണ് ഗ്രാമർ ക്ലാസ്സെടുക്കുന്ന വീഡിയോ മൊബൈലിൽ ഷൂട്ട് ചെയ്ത് അപ് ലോഡ് ചെയ്യുന്നത്.13 ക്ലാസുകൾ ഇതിനോടകം പൂർത്തിയായി. അടുത്ത കാലത്തായി
ഗ്രാമർ ക്ലാസിനൊപ്പം നൃത്തവും കളരിപ്പയറ്റും കുട്ടികൾക്ക് സ്വയംപ്രതിരോധനത്തിനുള്ള പരിശീലനവും കൂടി ഉൾക്കൊള്ളിച്ചാണ് യൂ ട്യൂബ് ചാനലിൽ അവതരിപ്പിക്കുന്നത്.