jamuna

തലശേരി: തലശേരി നഗരസഭാ ചെയർപേഴ്സണായി പുന്നോൽ സ്വദേശിനിയും സി.പി.എം. പുന്നോൽ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കെ.എം.ജമുനയെ തിരഞ്ഞെടുക്കും. കിടഞ്ഞി സ്‌കൂൾ റിട്ട: അദ്ധ്യാപികയായ ജമുന പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും ചെറുകല്ലായി സമരനായകനുമായിരുന്ന കക്കോട്ട് അനന്തന്റെ മകളാണ്. വൈസ് ചെയർമാനായി സി.പി.എം ഏരിയാ കമ്മിറ്റി അംഗം വാഴയിൽ ശശിയായിരിക്കും നിയമിക്കപ്പെടുക. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഐ. അനിതയുടെ പേർ നേരത്തെ ശക്തമായി ഉയർന്നിരുന്നു.