കാസർകോട്: കേരളാ പി.എസ്.സിയിലും ദേവസ്വം റിക്രൂട്ട്മെന്റ് നിയമനങ്ങളിലും തീയ്യ സമുദായത്തിന് അർഹമായ സംവരണ ജോലി അവസരങ്ങൾ പൂർണമായും നഷ്ടപ്പെടുകയാണെന്ന് തീയ്യ ക്ഷേമസഭ. ഈ വിഷയം നിരന്തരമായി പിന്നാക്ക വിഭാഗ വകുപ്പിന്റെയും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും കൃത്യമായ നടപടി സ്വീകരിക്കാതെ മലബാറിലെ ഏറ്റവും വലിയ സമുദായത്തിന്റെ അവകാശങ്ങൾക്ക് നേരെയുള്ള നീതിനിഷേധിക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

നീലേശ്വരം പാലക്കാട്ട് ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി ചെയർമാൻ കെ.വി. ശ്രീരാജ് പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ മധുസൂദനൻ, കെ.ടി കുറ്റിക്കോൽ, ടി.വി.സുകേഷ്, കൃഷ്ണൻ വി. തുരുത്തി, യു.കെ.സൂരജ് , എം.വി. ചന്ദ്രൻ പാലക്കാട്ട്, കെ.ആർ. ചന്ദ്രൻ പാലാർ, പ്രദീപൻ ഉദയമ്മാടം, ഇ. രമിത്ത്, സുനിത്ത് പി മാഹി, നാഗേന്ദ്രൻ കാവുങ്കാൽ, നിതിൻകൃഷ്ണൻ, എൻ.വി. കാത്തവരായൻ സംസാരിച്ചു. ജനറൽ കൺവീനർ വി.വി. വിനോദൻ തുരുത്തി സ്വാഗതം പറഞ്ഞു.