കണ്ണൂർ: വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ നടന്ന ഇആർഒമാരുടെ യോഗത്തിൽ വോട്ടർ പട്ടിക നിരീക്ഷകൻ കെ. ഗോപാലകൃഷ്ണ ഭട്ട് പങ്കെടുത്തു. ജില്ലാ കളക്ടർ ടി വി സുഭാഷ് അദ്ധ്യക്ഷനായി. ഇന്ന് രാവിലെ 11 മണിക്ക് എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി വോട്ടർ പട്ടിക നിരീക്ഷകൻ കെ ഗോപാലകൃഷ്ണ ഭട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചർച്ച നടത്തും. വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന തീയതി ഡിസംബർ 30 ആണ്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ കെ എം അബ്ദുൾ നാസർ, തഹസിൽദാർമാരായ വി.വി രാധാകൃഷ്ണൻ, ടി. ബിനുരാജ്, പി.കെ ഭാസ്‌കരൻ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാരായ വി. മനോജ്, കെ.വി ഷാജു, ടി.കെ പവിത്രൻ, വിജയൻ എന്നിവർ പങ്കെടുത്തു.