ഇരിട്ടി: വീട്ടുപറമ്പിൽ റബ്ബർപാൽ ശേഖരിക്കുന്നതിനിടെ മുള്ളൻപന്നിയുടെ അക്രമത്തിൽ വൃദ്ധന് പരുക്കേറ്റു. എടക്കാനം പുഴക്കരയിലെ പുളിയൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (67) ക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ വീട്ടു പറമ്പിലെ റബർ പാൽ ശേഖരിക്കുന്നതിനിടെ കുഞ്ഞികൃഷ്ണനെ മുള്ളൻപന്നി ആക്രമിക്കുകയായിരുന്നു. ഇരുകാലിനും മുള്ളു തറച്ച് കയറിയ പരിക്കുകളോടെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.