തലശേരി:തലശേരി മെയിൻ റോഡിലെ സവിത ജ്വല്ലറി ഉടമ പി .കെ ദിനേശന്റെ ദുരൂഹമരണത്തിന് ഇന്നേക്ക് ആറു വർഷം. അന്വേഷണം നിർത്തി സി.ബി..ഐ മടങ്ങിയതോടെ പ്രതികൾ ഭീഷണിയകന്ന് നീതിന്യായത്തിന് വെല്ലുവിളിയായി ഇപ്പോഴും മറയത്തുതന്നെയാണ്.
പി.ഡബ്ല്യു.ഡി റസ്‌റ്റ്‌ഹൗസിൽ അഞ്ച് വർഷമായി പ്രവർത്തിച്ച ക്യാമ്പ് ഓഫീസ് പൂട്ടി. കമ്പ്യൂട്ടറും ഫർണിച്ചറടക്കമുള്ള സാമഗ്രികളും വാഹനവും പൊലീസിന് കൈമാറി. . കേസ് അവസാനിപ്പിക്കുന്നതിന് അനുമതി തേടി കൊച്ചി സിബിഐ കോടതിയിൽ നേരത്തെ അപേക്ഷയും നൽകിയിരുന്നു.
ദിനേശന്റെ മരണം
2014 ഡിസംബർ 23ന് രാത്രിയാണ് തലായി ചക്യത്തുമുക്ക് ‘സ്നേഹ’യിൽ പി കെ ദിനേശൻ (52) കടയിൽ കൊല്ലപ്പെട്ടത്. നഗരത്തെ നടുക്കിയ കൊലപാതകത്തിൽ ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് ഹൈക്കോടതി ഉത്തരവുപ്രകാരം സി..ബി.ഐ എത്തിയത്. 2015 ഒക്ടോബറിൽ എത്തിയ സിബിഐ അഞ്ച് വർഷം അന്വേഷിച്ചിട്ടും തെളിവ് ലഭിച്ചില്ല. വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മൂന്ന് സംഘം മാറിമാറി അന്വേഷിച്ചിട്ടും പ്രതികളിലേക്കെത്താൻ കഴിഞ്ഞില്ല.