ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ കൊവിഡ് ആന്റിജൻ പരിശോധനയിൽ മുഴുവൻ ആളുകൾക്കും പോസിറ്റീവ്. എന്നാൽ പരിശോധനാ കിറ്റിന്റെ പിശകാണെന്ന സംശയത്തെ തുടർന്ന് ഇവ മടക്കി അയച്ചു. ബുധനാഴ്ച പുതിയ കിറ്റ് എത്തിച്ച ശേഷം ചൊവ്വാഴ്ച പോസിറ്റീവ് ഫലം കിട്ടിയവരെ മുഴുവൻ വീണ്ടും പരിശോധനക്ക് വിധേയമാക്കും.
ചൊവ്വാഴ്ച പരിശോധന തുടങ്ങി തുടർച്ചയായി 48 പേർക്ക് പോസിറ്റീവ് ആയതോടെയാണ് അധികൃതർക്ക് സംശയം തോന്നിയത്.
ഇതിനിടയിൽ പഴയ അലോട്ടിലെ അവശേഷിച്ച 3 കിറ്റ് ഉപയോഗിച്ചപ്പോൾ നെഗറ്റീവ് ഫലം കിട്ടുകയും ചെയ്തു. തുടർന്നാണ് ഡി.എം.ഒയെ ബന്ധപ്പെടുകയും 48 പേർക്ക് പോസിറ്റീവ് വന്ന ലോട്ടിലെ അവശേഷിച്ച 952 കിറ്റുകൾ മടക്കാൻ തീരുമാനിക്കുകയും ചെയ്തത്.