കാഞ്ഞങ്ങാട്: മലയോര ഹൈവേ നിർമ്മാണത്തിനിടയിൽ ഗുഹ കണ്ടെത്തി. മാലോം കാര്യോട്ട് ചാലിലാണ് വലിയ ഗുഹ പ്രത്യക്ഷപ്പെട്ടത്. മണ്ണുമാന്തി യന്ത്രം പ്രവർത്തിച്ച് കൊണ്ടിരിക്കേ യന്ത്രക്കൈ അഗാധമായ ഗർത്തത്തിൽ താഴ്ന്നിറങ്ങുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയും, തുടർന്ന് ചുറ്റുവട്ടത്തുള്ള മണ്ണ് നീക്കം ചെയ്യുകയും ചെയ്തപ്പോഴാണ് ജലസമൃദ്ധമായ വലിയ ഗുഹ തെളിഞ്ഞു വന്നത്. കാര്യോട്ടുചാലിലെ കണ്ടത്തിൻകര തോമസിന്റെ പുരയിടത്തിന് സമീപത്തായാണ് ഗുഹകണ്ടെത്തിയത്. സംഭവമറിഞ്ഞ് നിരവധി ആളുകൾ സ്ഥലം സന്ദർശിക്കുന്നുണ്ട്.