kallara
പ്ലാച്ചിക്കര വനാതിർത്തിയിൽ കണ്ടെത്തിയ കല്ലറയുടെ ഭാഗമായ കരിങ്കൽ പാളികൾ

വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്ലാച്ചിക്കര വനാതിർത്തിയിൽ വന്നിത്തടത്ത് കല്ലറയുടെ കരിങ്കൽ പാളികൾ കണ്ടെത്തി. ഉത്തരകേരളത്തിൽ അപൂർവ്വമായാണ് ഇത്തരം കൊടുംകല്ലറകൾ കാണാറുള്ളതെന്ന് പറയപ്പെടുന്നു.

കാസർകോട് ജില്ലയിൽ ആദ്യമായാണ് കൊടുംകല്ലറകൾ കാണുന്നതെന്ന് പ്രശസ്ത പുരാവസ്തു ഗവേഷകനും കേരള സർവ്വകലാശാല പുരാവസ്തു വിഭാഗം മുൻ മേധാവിയുമായ പ്രൊഫ. അജിത് കുമാർ അഭിപ്രായപ്പെട്ടു. ഏകദേശം 1500 വർഷത്തെ പഴക്കമുള്ളതാണ് കല്ലറയെന്ന് കണക്കാക്കുന്നു. സാധാരണയായി വിവിധ ആകൃതിയിലും വലിപ്പത്തിലുള്ള മൺ പാത്രങ്ങൾ കണ്ടെത്താറുണ്ടെങ്കിലും കർണ്ണാടക വനാതിർത്തിക്കുള്ളിൽ കാണപ്പെടാറുള്ള കൊടുംകല്ലറകൾ ജില്ലയിൽ കണ്ടെത്തിയത് ചരിത്രപരമായി ഏറെ പ്രധാന്യം അർഹിക്കുന്നതാണ്.

വർഷങ്ങൾക്കു മുമ്പെ ഇളക്കിമാറ്റിയ നിലയിലാണ് കരിങ്കൽ പാളികൾ കിടക്കുന്നത്. ഇതിനു സമീപത്തായി വർഷങ്ങൾക്ക് മുമ്പ് ചെങ്കല്ലറ കണ്ടെത്തിയിരുന്നു.