മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശികളായ രണ്ട് വനിതാ യാത്രക്കാരിൽ നിന്നാണ് 420 ഗ്രാം സ്വർണം പിടിച്ചത്. നാലു പദസ്വരങ്ങൾ, രണ്ടു മാലകൾ, രണ്ടു വളകൾ എന്നിവയാണ് പിടികൂടിയത്. ഇവരിൽ ഒരാളുടെ ഭർത്താവായ സഹദുദ്ദീനിനെയും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദന ഭട്ട്, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, മനീഷ് ഖട്ടാന്ന, യുഗൽ കുമാർ സിംഗ്, ഗുർമിത്ത് സിംഗ്, ഹവിൽദാർ ശശീന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.