കാസർകോട്: യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി വായിൽ തുണി തിരുകി പീ‌ഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയുടെ പിതൃസഹോദരിയും അറസ്റ്റിൽ. നെക്രാജെയിലെ ഹേമലതയെയാണ് കാസർകോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ ബാലനടുക്കയിലെ കീർത്തേഷിനെ(23) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ പീഡിപ്പിക്കാൻ ഒത്താശ നല്‍കിയത് ഹേമലതയാണെന്ന് വ്യക്തമായതോടെ ഇവരെയും കേസിൽ പ്രതിചേർക്കുകയാണുണ്ടായത്. ബദിയടുക്ക പൊലീസ് ഈ കേസ് പിന്നീട് കാസർകോട് വനിതാസെല്ലിന് കൈമാറുകയായിരുന്നു.