തലശ്ശേരി: മൂഴിക്കര ജുമാ മസ്ജിദ് പരിസരത്തു കോടയേരി മേഖല മുസ്ലിം ലീഗ് ഓഫീസായി പ്രവർത്തിച്ചു വരുന്ന എൻ.എ.എം സൗധത്തിനു നേരെ ഓയിൽ പ്രയോഗം. മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും മുസ്ലിംലീഗും വൻ പ്രചാരണ പ്രവർത്തനമാണ് ഈ പ്രദേശത്തു നടത്തിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷവും സൗധത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
ഓഫീസ് ആക്രമണത്തിൽ കോടയേരി മേഖല യു.ഡി.ഫ് കമ്മിറ്റി പ്രതിഷേധിച്ചു. പി. അബ്ദുൽ റഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.സി പ്രസാദ്, റഹ്ദാദ് മൂഴിക്കര, കെ. ഖാലിദ്, റഫീഖ് കുനിയിൽ, നിഷാദ് കോടയേരി, പ്രസിൽ ബാബു പ്രസംഗിച്ചു. ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ കോടിയേരി മേഖല മുസ്ലിം ലീഗ് കമ്മിറ്റി പരാതി നൽകി.