തലശ്ശേരി: കമ്മ്യൂണിസ്റ്റ് പാർട്ടി പിണറായി പാറപ്രം സമ്മേളനത്തിന്റെ 81ാം വാർഷികം 25ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25ന് പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കെ. ശശിധരൻ, കക്കോത്ത് രാജൻ, കെ.യു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.