കണ്ണൂർ: കൊവിഡിന്റെ പാശ്ചാത്തലത്തിൽ താൽകാലികമായി അടച്ചിരുന്ന എം.വി.ആർ സ്‌നേക്ക് പാർക്ക് ആൻഡ് സൂ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകർക്ക് തുറന്നു കൊടുത്തു. പ്രവേശനം രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെയാണ്. പാർക്ക് അടച്ചിട്ടപ്പോഴും മികച്ച രീതിയിൽ വന്യജീവികളെ സംരക്ഷിക്കുവാൻ കഴിഞ്ഞുവെന്ന് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചു. ലോക് ഡൗൺ സമയത്ത് ജനിച്ച തൊപ്പിക്കുരങ്ങും അണലി, പെരുമ്പാമ്പ് തുടങ്ങി വിവിധ പാമ്പുകളെയും ജനങ്ങൾക്ക് കാണാവുന്നതാണ്. ലോക് ഡൗൺ കാരണം പാർക്കിന്റെ ആവാസ വ്യവസ്ഥയിൽ ജീവികൾക്ക് അനുകൂലമായി ഒട്ടനവധി മാറ്റങ്ങൾ ഉണ്ടായതായി പാർക്ക് സി.ഇ.ഒ അവിനാഷ് ഗിരിജ പറഞ്ഞു. വിവിധ ചിത്രകാരൻമാരെ അണിനിരത്തി 'വന്യം 2020" എന്ന ആർട്ട് എക്സിബിഷൻ പാർക്കിൽ 27 മുതൽ ആരംഭിക്കും. ലോക്ക്ഡൗൺ കാലത്ത് ചിത്രകാരൻമാർ വരച്ച ചിത്രങ്ങൾ കാണുവാനും ഇഷ്ടമുള്ളവ വാങ്ങിക്കുവാനും അവസരം ലഭിക്കും.
.