
കാസർകോട്: കല്ലൂരാവിയിലെ അബ്ദുൽ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കിയതായി മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അറിയിച്ചു. ഔഫിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപതാകം സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം നടത്തിയത് ഇർഷാദ് ആണെന്ന് മൊഴി ഉണ്ടായ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ സംഘടനയിൽ നിന്ന് പുറത്താക്കുന്നതെന്ന് പി കെ ഫിറോസ് പറഞ്ഞു.