നീലേശ്വരം: തിയ്യർക്ക് 7 ശതമാനം പ്രത്യേകം സംവരണം നൽകണമെന്നും തിയ്യ സമുദായത്തെ പ്രത്യേക സമുദായമായി അംഗീകരിക്കണമെന്നും മുത്തപ്പൻ മടയന്മാർക്ക് പ്രതിമാസ അലവൻസ് നൽകണമെന്നും തിയ്യ മഹാസഭ കാസർകോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.വിശ്വംഭര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. തിയ്യ ചരിത്രം വിളിച്ചോതുന്ന സി.ഡി. പ്രകാശനം സംസ്ഥാന സെക്രട്ടറി റിലേഷ് ബാബു പ്രകാശനം ചെയ്തു. ചടങ്ങിൽ എം. അപ്പുപണിക്കർ, കുഞ്ഞിക്കണ്ണൻ തന്ത്രി, പള്ളിക്കണ്ടം പഞ്ചായത്ത് അംഗമായി തിരഞ്ഞെടുത്ത ശ്രീജിത് അച്ചാംതുരുത്തി എന്നിവരെ ആദരിച്ചു. കോട്ടപ്പുറം ക്ഷേത്രം പ്രസിഡന്റ് വി.വി. പത്മനാഭൻ, ചന്ദ്രൻ പുതുക്കൈ, സുനിൽ കുമാർ ചാത്തമത്ത് എന്നിവർ സംസാരിച്ചു.