തലശ്ശേരി: തിരുപ്പിറവി ദിനത്തിൽ തെരുവിലെ അനാഥ ജന്മങ്ങൾക്ക് അന്നവും വസ്ത്രങ്ങളും മധുരവും നൽകി ഇടയന്റെ ക്രിസ്‌മസ് സന്ദേശം
തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെരവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും അശരണർക്കുമായി സംഘടിപ്പിച്ച 'ആകാശപറവകൾ ക്രിസ്‌മസ് 2020 ടി.എസ്.എസ്.എസ്. തെരുവിന്റെ മക്കളോടൊപ്പം' എന്ന പരിപാടിയിലാണ് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ട് അശരണർക്ക് അത്താണിയായത്.
ഭക്ഷണത്തോടൊപ്പം എല്ലാവർക്കും ഓരോ ജോഡി വസ്ത്രങ്ങളുംമെത്രാപ്പൊലീത്ത നൽകി. ഇവർക്കൊപ്പം കേക്ക് മുറിച്ചും പായസം കുടിച്ചും തെരുവിന്റെ മക്കൾക്കൊപ്പം പിതാവ് ക്രിസ്‌മസ് ആഘോഷിച്ചു.
ടി.എസ്.എസ്.എസ്. ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, നവാസ് മേത്തർ, ഫാ. സോണി വടശ്ശേരി, ബാബു പാറാൽ സംസാരിച്ചു.

പടം...

ആകാശ പറവകൾ ക്രിസ്‌മസ് പരിപാടി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട് ഉദ്ഘാടനം ചെയ്യുന്നു