നീലേശ്വരം: പൊലീസുകാരന്റെ അവസരോചിതമായ ഇടപെടലിൽ 6 വയസുകാരന്റെ രക്ഷിച്ചു. തൈക്കടപ്പുറം അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രതീഷിനാണ് അനുമോദനം. തൈക്കടപ്പുറം അഴിത്തല ബീച്ചിൽ എത്തിയ 10 പേർ അടങ്ങുന്ന കുടുംബം കാറിൽ നിന്നിറങ്ങി ലോക് ചെയ്ത് ബീച്ചിലേക്ക് നടന്നു പോവുകയായിരുന്നു. അശ്രദ്ധമൂലം ഒരു കുട്ടി കാറിൽപെട്ടുപോയി. ഈ സമയം ബീച്ചിൽ പട്രോളിംഗിനായി ഇറങ്ങിയ രതീഷ് കാറിന്റെ അകത്ത് നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തുകയും കുട്ടിയോട് ലോക്ക് അകത്ത് നിന്ന് തുറക്കാൻ ആവശ്യപ്പെടുകയും ഡോർ തുറന്നു കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. കുട്ടിയോട് പിതാവിന്റെ ഫോൺ നമ്പർ വാങ്ങി വിവരം അറിയിച്ചു. കുട്ടികളെയും കൊണ്ട് പൊതുസ്ഥലങ്ങളിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ച് കുടുംബത്തോട് പറഞ്ഞാണ് രതീഷ് അവിടെ നിന്നും മടങ്ങിയത്.